ഇംപ്ളാന്റേഷനു ശേഷം,
ബ്ളാസ്റ്റോസൈസ്റ്റിന്റെ പുറംഭാഗത്തുള്ള
കോശങ്ങള്
മാതൃശരീര സംക്രമണ വ്യവസ്ഥയ്ക്കും
ഭ്രൂണ സംക്രമണവ്യവസ്ഥയ്ക്കും ഇടയ്ക്ക്
ഒരു ചാലകമായി വര്ത്തിക്കുന്ന
മറുപിള്ള എന്നറിയപ്പെടുന്ന
ഒരു ഘടനയ്ക്ക് രൂപം നല്കുന്നു.
മറുപിള്ള മാതൃശരീരത്തില് നിന്നും
ഓക്സിജനും, പോഷകങ്ങളും,
ഹോര്മോണുകളും, മരുന്നുകളും
വളരുന്ന ഗര്ഭസ്ഥശിശുവിനു നല്കുകയും
പാഴ്വസ്തുക്കളും മാലിന്യങ്ങളും നീക്കം
ചെയ്യുകയും ചെയ്യുന്നതു കൂടാതെ ,
മാതൃരക്തം ഭ്രൂണവുമായും ഗര്ഭസ്ഥപിണ്ഡമായും
ഇടകലരുന്നത് തടയുകയും ചെയ്യുന്നു.
മറുപിള്ള ഭ്രൂണത്തിന്റെയും, ഗര്ഭസ്ഥശിശുവിന്റെയും
ശാരീരിക താപനില, മാതാവിന്റെ
താപനിലയേക്കാള് അല്പം ഉയര്ത്തിനിര്ത്തുന്നു.
ഹോര്മോണുകള് ഉത്പാദിപ്പിക്കുകയും
ചെയ്യുന്നു.
മറുപിള്ള പൊക്കിള് കൊടിയിലെ
സിരകളിലൂടെ
മറുപിള്ളയിലെ ജീവന് രക്ഷാസംവിധാനങ്ങള്
അത്യാധുനിക ആശുപത്രികളില് കണ്ടുവരുന്ന
തീവ്രപരിചരണവിഭാഗങ്ങളെക്കാള്
മികവുറ്റവയാണു്.