6 ആഴ്ചയാകുന്പോഴേക്കും,
ലസിക അല്ലെങ്കില് ലിംഫോസൈറ്റ്സ്നിലവില്
സ്ഥിതി ചെയ്യുന്നകരളില്,
രക്തകോശങ്ങളുടെ നിര്മാണം ആരംഭിക്കുന്നു.
ഇത്തരം ശ്വേതരക്തകോശങ്ങള്
പ്രതിരോധവ്യവസ്ഥയുടെ വികാസത്തിലെ
ഒരു സുപ്രധാന ഭാഗമാണു്.
Chapter 22 The Diaphragm and Intestines
6 ആഴ്ചയാകുന്പോഴേക്കും,
ശ്വസനത്തിനുപയോഗിക്കുന്ന
പ്രാഥമികപേശിയായ
ഡയഫ്രം രൂപപ്പെടുന്നു.
കുടലിന്റെ ഒരു ഭാഗം ഇപ്പോള്
താല്ക്കാലികമായി,
പൊക്കിള് കൊടിയിലേക്ക് തള്ളി നില്ക്ക്കുന്നു.
ഫിസിയോളജിക് ഹെര്നിയേഷന്
എന്നറിയപ്പെടുന്ന ഈ സ്വാഭാവിക പ്രക്രിയ
ഉദരത്തില് മറ്റു വികസ്വര അവയവങ്ങള്ക്കും
സ്ഥലം നേടിക്കൊടുക്കുന്നു.
4 അറകളുള്ള ഹൃദയം ഇപ്പോള്
വലിയ ഒരളവു വരെ പൂര്ത്തിയായിക്കഴിഞ്ഞു.
ഇപ്പോള് ഹൃദയം ഒരു മിനിട്ടില്
ശരാശരി 167 തവണ മിടിക്കുന്നു.
7 ½ ആഴ്ചകളില് രേഖപ്പെടുത്തിയിരിക്കുന്ന
ഹൃദയത്തിന്റെ ഇലക്ക്ട്രിക്കല് പ്രവര്ത്തനങ്ങള്
പ്രായപൂര്ത്തിയായവരുടെതിനു തുല്യമായ
തരംഗ ദൈര്ഘ്യസമാനത പുലര്ത്തുന്നു.