Skip Navigation
The Endowment for Human Development
The Endowment for Human Development
Improving lifelong health one pregnancy at a time.
Donate Now Get Free Videos

Multilingual Illustrated DVD [Tutorial]

The Biology of Prenatal Development




ഗര്ഭാവസ്ഥയുടെ വികാസത്തിന്റെ ജൈവശാസ്ത്രം

.മലയാളം [Malayalam]


National Geographic Society This program is distributed in the U.S. and Canada by National Geographic and EHD. [learn more]

Choose Language:
Download English PDF  Download Spanish PDF  Download French PDF  What is PDF?
 

The Fetal Period (8 Weeks through Birth)

Chapter 37   9 Weeks: Swallows, Sighs, and Stretches

ഗര്ഭപിണ്ഡകാലയളവ് ജനനം വരെ തുടരുന്നു.

9 ആഴ്ചയാകുന്പോള് തള്ളവിരല് കുടിക്കാന് ആരംഭിക്കുകയും, ഗര്ഭപിണ്ഡത്തിനു അംമ്നിയോട്ടിക്ക് ദ്രവം സ്വാംശീകരിക്കാന് കഴിയും.

ഗര്ഭപിണ്ഡത്തിനു ഒരു വസ്തു തിരിച്ചറിയാനും തല മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കാനും താടിയെല്ലുകള് അടയ്ക്കാനും തുറക്കാനും, നാക്കു ചലിപ്പിക്കാനും, ഞരങ്ങാനും, നിവരാനും കഴിയും.

മുഖത്തും, കൈവെള്ളയിലും, കാല്വെളളയിലും ഉള്ള നാഡീഗ്രാഹികള്ക്ക് ലഘുവായ സ്പര്ശം തിരിച്ചറിയാന് കഴിയും.

" കാല്വെള്ളയിലെ ഒരു ലഘുസ്പര്ശത്തിനു പ്രതികരണമായി" ഗര്ഭപിണ്ഡം അരക്കെട്ടോ, മുട്ടോവളയക്കുകയോ കാല്വിരലുകള് മടക്കുകയോ ചെയ്യും.

ഇപ്പോള് കണ്പോളകള് പൂര്ണ്ണമായും അടഞ്ഞിരിക്കും.

ശ്വാസനാളദ്വാരത്തില് , വോക്കല് ലിഗാമെന്റ്സ് പ്രത്യക്ഷപ്പെടുന്നത്, തൂടര് ന്നുകൊണ്ടിരിക്കുന്ന ശബ്ദനാഡിയുടെ വികാസം സൂചിപ്പിക്കുന്നു.

സ്ത്രീ ഗര്ഭപിണ്ഡത്തില് ഗര്ഭപാത്രം കാണപ്പെടുകയും അണ്ഡാശയത്തിനകത്ത് ഊഗോനിയ എന്നറിയപ്പെടുന്ന അപക്വ പ്രത്യുല്പ്പാദനകോശങ്ങള് പെരുകുകയും ചെയ്യും.

ബാഹ്യമായ ലൈംഗിക അവയവങ്ങള് സ്ത്രീയോ പുരുഷനോ എന്നത് വ്യക്തമാക്കാന് ആരംഭിക്കുകയും ചെയ്യും.

Chapter 38   10 Weeks: Rolls Eyes and Yawns, Fingernails & Fingerprints

9 ആഴ്ചയ്ക്കും 10 ആഴ്ചയ്ക്കും ഇടയ്ക്കുള്ള അതിദ്രുത വളര്ച്ച ശാരീരികഭാരം 75 % വര്ദ്ധിപ്പിക്കുന്നു.

10 ആഴ്ചയാകുന്പോഴേക്കും കണ്പോളകളുടെപ്രചോദനം കണ്ണുകള് താഴേക്കു തിരിയാന് കാരണമാകും.

ഗര്ഭപിണ്ഡംപലപ്പോഴും ഞരങ്ങുകയും, വാ തുറന്നടയ്ക്കുകുകയും ചെയ്യും.

മിക്കവാറും ഗര്ഭപിണ്ഡങ്ങള് വലതു കൈവിരല് കുടിക്കുന്നതായി കാണാറുണ്ട്.

പൊക്കിള് കൊടിക്കകത്തുള്ള കുടല് ഭാഗങ്ങള് ഉദരദരത്തിലേക്കു തിരികെ വരുന്നു.

മിക്കവാറും എല്ലുകളുടെ ദൃഡീകരണവും നടന്നുകൊണ്ടിരിക്കുന്നു.

കൈവിരലുകളിലെയും കാല് വിരലുകളിലെയും നഖങ്ങള് വികസിക്കാന് ആരംഭിക്കുന്നു.

ബീജസങ്കലത്തിനു ശേഷം 10 ആഴ്ചകള്ക്കു ശേഷം തനതു വിരലടയാളം രൂപപ്പെടുന്നു. ഈ അടയാളങ്ങള്ജീവിതത്തിലുടനീളം തിരിച്ചറിയലിനായി ഉപയോഗിക്കാം.

Chapter 39   11 Weeks: Absorbs Glucose and Water

11 ആഴ്ചയാകുന്പോഴേക്കും മൂക്കും ചുണ്ടുകളും പൂര്ണ്ണമായി രൂപപ്പെട്ടിരിക്കും. മറ്റേതു ശരീരഭാഗവും എന്നതു പോലെ അവയുടെ രൂപവും മനുഷ്യജീവിതചക്രത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യാസപ്പെടും.

ഗര്ഭപിണ്ഡം അകത്താക്കുന്ന ഗ്ളൂക്കോസും വെള്ളവും കൂടല് സ്വാംശീകരിക്കാന് ആരംഭിക്കും.

ബീജസങ്കലനസമയത്തു തന്നെ ലിംഗനിര്ണയം നടക്കുമെങ്കിലും, ഇപ്പോള് ബാഹ്യ ലൈംഗികാവയവങ്ങള് സ്ത്രീയോ പുരുഷനോ എന്നു വേര്തിരിച്ചു കാണിക്കും.

Chapter 40   3 to 4 Months (12 to 16 Weeks): Taste Buds, Jaw Motion, Rooting Reflex, Quickening

11 ആഴ്ചയ്ക്കും 12 ആഴ്ചയ്ക്കുമിടയ്ക്ക് ഗര്ഭപിണ്ഡത്തിന്റെ ഭാരം ഏകദേശം 60 % വര്ദ്ധിക്കും.

പന്ത്രണ്ട് ആഴ്ച ഗര്ഭകാലയളവിന്റെ ആദ്യ മൂന്നിലൊന്നു കാലയളവിന്റെ അല്ലെങ്കില് ട്രിമെസ്റ്ററിന്റെ അവസാനം കുറിക്കുന്നു.

വായ്ക്കകത്ത് ഇപ്പോള് തനതായ രസമുകുളങ്ങള് നിറയുന്നു.
ജനന സമയത്ത് രസമുകുളങ്ങള് നാക്കിലും വായുടെ മേല് ഭാഗത്തും മാത്രമായിരിക്കും കാണപ്പെടുക.

കുടല് ചലനങ്ങള് 12 ആഴ്ചയോളം നേരത്തെതന്നെ ആരംഭിക്കുകയും ഏകദേശം 6 ആഴ്ചയോളം തുടരുകയും ചെയ്യും.

ഗര്ഭപിണ്ഡത്തില് നിന്നും പുതുതായി രൂപം കൊണ്ട കുടലില് നിന്നും ആദ്യമായി പുറന്തള്ളപ്പെടുന്ന വസ്തുവിനെ മെക്കോനിയം എന്നു വിളിക്കുന്നു. ഇതില് ദഹന എന്സൈമുകളും പോഷകങ്ങളും, ദഹനവ്യവസ്ഥയില് നിന്നും പുറന്തള്ളപ്പെടുന്ന മൃതകോശങ്ങളും ഉള് പ്പെടുന്നു.

12 ആഴ്ചയോടെ ശരീരത്തിന്റെ ഉപരിമണ്ഡലത്തിലുള്ളഅവയവങ്ങള് ശരീരവലുപ്പത്തിനാപേക്ഷികമായ അന്തിമ അനുപാതം ഏകദേശം കൈവരിക്കുന്നു. അധോമണ്ഡലത്തിലുള്ള അവയവങ്ങള് അവയുടെ അന്തിമ അനുപാതം കൈവരിക്കാന് കൂടുതല് സമയമെടുക്കുന്ന

ശിരസ്സിന്റെ പിന്ഭാഗവും, ഉപരിഭാഗവും ഒഴികെയുള്ള ഗര്ഭപിണ്ഡശരീരം ഇപ്പോള് ലഘുസ്പര്ശങ്ങളോടു പ്രതികരിക്കുന്നു.

ലിംഗാതിഷ്ഠിതമായ വികാസവ്യത്യാസങ്ങള് ആദ്യമായി പ്രത്യക്ഷപ്പെടാന് ആരംഭിക്കുന്നു. ഉദാഹരണമായി സ്ത്രീ ഗര്ഭപിണ്ഡം പുരുഷഗര്ഭപിണ്ഡങ്ങളെ അപേക്ഷിച്ച് കൂടുതലായി താടിയെല്ലുകള് ചലിപ്പിക്കുന്നതായി കണ്ടു വരുന്നു.

നേരത്തെ ദൃശ്യമായ പിന് വാങ്ങല് പ്രതികരണത്തിനു വിപരീതമായി വായ്ക്കു സമീപമുള്ള ഒരു പ്രചോദനം ഇപ്പോള് പ്രചോദന ദിശയിലേക്കു തിരിയുന്നതിനും വാ ഒന്നു തുറക്കുന്നതിനും കാരണമാകും. ഈ പ്രതികരണം "റൂട്ടിങ്ങ് റിഫ്ളക്സ്" എന്നറിയപ്പെടുകയും, ഇത് ജനനത്തിനു ശേഷവും മുലയൂട്ടല് സമയത്ത്, നവജാതശിശുവിനു അവന്റെ അല്ലെങ്കില് അവളുടെ മാതാവിന്റെ മുലക്കണ്ണ് കണ്ടെത്താന് സഹായിക്കുന്ന വിധം തുടരുകയും ചെയ്യുന്നു.

മുഖം തുടര്ന്നും പക്വതയാര്ജ്ജിക്കുകയും, കവിളുകളില് കൊഴുപ്പുകളുടെ നിക്ഷേപം നിറയാനാരംഭിക്കുകയും പല്ലിന്റെ വളര്ച്ച ആരംഭിക്കുകയുംചെയ്യുന്നു.

15 ആഴ്ചയാകുന്നതോടെ അസ്ഥിമജ്ജയില് രക്തത്തിനു രൂപം നല്കുന്ന കാണ്ഡകോശങ്ങള് എത്തിച്ചേരുകയും പെരുകുകയും ചെയ്യുന്നു. മിക്കവാറും രക്തകോശ നിര്മാണം ഇവിടെയാണു് സംഭവിക്കുന്നത്.

6 ആഴ്ച പ്രായമുള്ള ഭ്രൂണത്തില് തന്നെ ചലനം ആരംഭിക്കുന്നുവെങ്കിലും ഗര്ഭിണിയായ സ്ത്രീ ആദ്യമായി ഗര്ഭപിണ്ഡത്തിന്റെ ചലനം തിരിച്ചറിയുന്നത് 14 ആഴ്ചയ്ക്കും 18 ആഴ്ചയ്ക്കും ഇടയ്ക്കാണു്. പരന്പരാഗതമായി ഈ സംഭവം ഗര്ഭസ്ഥശിശുവിന്റെ ചലനത്തിന്റെ തുടക്കം എന്നറിയപ്പെടുന്നു.

Chapter 41   4 to 5 Months (16 to 20 Weeks): Stress Response, Vernix Caseosa, Circadian Rhythms

16 ആഴ്ചകളാകുന്പോള്, ഗര്ഭപിണ്ഡത്തിന്റെ ഉദരഭാഗത്ത് ഒരു സൂചി കടത്തുന്നത്, ഒരു ഹോര്മോണിക സ്ട്രെസ്സ് പ്രതികരണത്തെ ഉദ്ദീപിപ്പിക്കുകയും തത്ഫലമായി നൊറാഡ്രനാലിന് അല്ലെങ്കില് നോറെപിനേഫ്രിന് രക്തപ്രവാഹത്തിലേക്ക് പുറപ്പെടുവിക്കുകയും ചെയ്യുന്നു. നവജാതശിശുക്കളും, പ്രായപൂര്ത്തിയായവരും, ഇത്തരം ഉപദ്രവകരമായ നടപടിക്രമങ്ങളോട് സമാനമായ പ്രതികരണം കാണിക്കാറുണ്ട്.

ശ്വസനവ്യവസ്ഥയില് ശ്വസന നാളികളുടെ വികാസം ഇപ്പോള് ഏകദേശം പൂര്ണ്ണമായിക്കഴിഞ്ഞു.

വെര്നിക്സ് കാസിയോസ എന്ന ഒരു വെളുത്ത സുരക്ഷാസംക്ഷിപ്തം ഇപ്പോള് ഗര് ഭപിണ്ഡത്തെ പൊതിയുന്നു. വെര്നിക്സ് ചര്മ്മത്തെ അംമ്നിയോട്ടിക്ക് ദ്രവത്തിന്റെ അസ്വാസ്ഥ്യജനകമായ ഫലങ്ങളില് നിന്നും സംരക്ഷിക്കുന്നു.

19 ആഴ്ചയ്ക്കു ശേഷം ഗര്ഭപിണ്ഡത്തിന്റെ ചലനങ്ങളും, ശ്വസനചലനങ്ങളും ഹൃദയമിടിപ്പും ദൈനിക ചക്രത്തില് ആവുന്നു, ഇത് സിര്ക്കാഡിയന് റിഥം എന്നറിയപ്പെടുന്നു.

Chapter 42   5 to 6 Months (20 to 24 Weeks): Responds to Sound; Hair and Skin; Age of Viability

20 ആഴ്ചയോടെ കോക്ളിയ എന്നശ്രാവ്യഅവയവം, പൂര്ണ്ണമായി വികസിച്ച ഒരു ആന്തരിക കര്ണ്ണത്തിനകത്ത്, പൂര്ണ്ണവളര്ച്ചയെത്തുന്നു. ഇപ്പോള് മുതല് ഗര്ഭസ്ഥപിണ്ഡം കൂടുതലായി കേട്ടുതുടങ്ങുന്ന ശബ്ദങ്ങളോട് പ്രതികരിക്കും.

തലയോട്ടിയില് മുടി വളരാനാരംഭിക്കുന്നു.

എല്ലാ ചര്മ്മപാളികളും, രോമകൂപങ്ങളും ഗ്രന്ഥികളും അടക്കമുള്ള ഘടനകളും നിലവില് വരുന്നു.

ബീജസങ്കലത്തിനു ശേഷം, 21 മുതല് 22 ആഴ്ചകള്ക്കകം, ശ്വാസകോശം ശ്വസിക്കുന്നതിനുള്ള കുറച്ച് കഴിവാര്ജ്ജിക്കുന്നു. ചില ഗര്ഭപിണ്ഡങ്ങള്ക്ക്, ഗര്ഭപാത്രത്തിനു പുറത്തും അതിജീവനം സാദ്ധ്യമാകുമെന്നതിനാല് ഇത് ജീവനക്ഷമതയുടെകാലയളവായി കണക്കാക്കപ്പെടുന്നു. ചികിത്സാരംഗത്തെ നേട്ടങ്ങളുടെ തുടര്ച്ചയായി വളര്ച്ച പൂര്ത്തിയാക്കുന്നതിനു മുന്പ്, പിറക്കുന്ന ശിശുക്കളുടെ ജീവന് നിലനിര്ത്തുന്നത് സാദ്ധ്യമാക്കുന്നു.

Chapter 43   6 to 7 Months (24 to 28 Weeks): Blink-Startle; Pupils Respond to Light; Smell and Taste

24 ആഴ്ചയാകുന്നതോടെ കണ് പോളകള് വിരിയുകയും, ഗര്ഭപിണ്ഡം കണ്ണു ചിമ്മിത്തുറക്കുന്ന പ്രതികരണം കാണിക്കുകയും ചെയ്യുന്നു. സ്ത്രീ ഗര്ഭപിണ്ഡത്തില് പെട്ടന്നുള്ള ഉച്ചത്തിലുള്ള ശബ്ദങ്ങളോടുള്ള ഈ പ്രതികരണം താരതമ്യേനെ നേരത്തെ വികസിക്കുന്നു.

ഉച്ചത്തിലുള്ള ശബ്ദം കേള്ക്കുന്നത്ഗര്ഭപിണ്ഡത്തിന്റെ, ആരോഗ്യത്തെ പ്രതികൂലമായിബാധിക്കുമെന്ന് പല ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ഉടനടിയുള്ള അനന്തരഫലങ്ങളില് നീണ്ടു നില്ക്കുന്ന വര്ദ്ധിത ഹൃദയമിടിപ്പ്, വര്ദ്ധിത ഗര്ഭപിണ്ഡ ആഗിരണവും പെട്ടെന്നുള്ള പെരുമാറ്റ വ്യതിയാനങ്ങളും ഉള്പ്പെടുന്നു. സാദ്ധ്യമായദീര്ഘകാല അനന്തരഫലങ്ങളില് കേഴ്വിശക്തി നഷ്ടപ്പെടുന്നതും ഉള്പ്പെടും.

ഗര്ഭപിണ്ഡത്തിന്റെ ശ്വസനനിരക്ക് ഒരു മിനിട്ടില് 44 ശ്വസന- ഉച്ഛ്വാസചക്രം വരെയായി ഉയരാം.

ഗര്ഭകാലത്തിന്റെ മൂന്നാമതു പകുതിയില് ദ്രുതഗതിയിലുള്ള മസ്കിഷവളര്ച്ച ഗര്ഭപിണ്ഡത്തിന്റെ 50 % ഊര്ജ്ജം വിനിയോഗിക്കുന്നു. മസ്കിഷഭാരം 400 മുതല് 500 % വരെ വര്ദ്ധിക്കുന്നു.

26 ആഴ്ചയാകുന്പോള് കണ്ണുകള് കണ്ണുനീര് ഉത്പാദിപ്പിക്കാനാരംഭിക്കുന്നു.

27 ആഴ്ചയാകുന്പോള് കൃഷ്ണമണികള് വെളിച്ചത്തോടു പ്രതികരിക്കാന് ആരംഭിക്കുന്നു. ഈ പ്രതികരണം ജീവിതത്തിലുടനീളം റെറ്റിനയില് എത്തിച്ചേരുന്ന വെളിച്ചത്തിന്റെ അളവിനെ നിയന്ത്രിക്കുന്നു.

ഗന്ധം തിരിച്ചറിയുന്നതിനുള്ള എല്ലാ ഘടകങ്ങളും പ്രവര്ത്തനക്ഷമമാകുന്നു. പൂര്ണ്ണവളര്ച്ചയെത്താത്ത ശിശുക്കളില് നടത്തിയ പഠനം ബീജസങ്കലത്തിനു ശേഷം, 26 ആഴ്ചകളാകുന്പോള് തന്നെ ഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

അംമ്നിയോട്ടിക്ക് ദ്രവത്തില് മധുരമുള്ള ഒരു സംക്ഷിപ്തം നല്കുന്നത്, ഗര്ഭപിണ്ഡത്തിന്റെ ആഗിരണം വര്ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറിച്ച് കയ്പുള്ള ഒരു സംക്ഷിപ്തം നല്കുന്നത്, ഗര്ഭപിണ്ഡത്തിന്റെ ആഗിരണം കുറയ്ക്കുന്നു. വ്യതിയാനം വന്ന മുഖഭാവങ്ങള് തുടര്ന്നു സംഭവിക്കുന്നു.

അടി വെച്ച്നടക്കുന്നതു പോലെയുള്ള കാലിന്റെ ചലനങ്ങളിലൂടെ ഗര്ഭപിണ്ഡം കാലുകള് തെറിപ്പിക്കുന്നു.

ചര്മ്മത്തിനു താഴെ കൂടുതലായി കൊഴുപ്പു ശേഖരിക്കപ്പെടുന്നതോടെ ഗര്ഭപിണ്ഡത്തിലെ ചുളിവുകള് കൂടുതലായി കുറയുന്നു. ശരീരത്തിന്റെ ഊഷ്മാവ് നിലനിര്ത്തുന്നതിലും ജനനത്തിനു ശേഷം ഊര്ജ്ജ ശേഖരണത്തിലും കൊഴുപ്പ് സുപ്രധാന പങ്ക് വഹിക്കുന്നു.

Chapter 44   7 to 8 Months (28 to 32 Weeks): Sound Discrimination, Behavioral States

28 ആഴ്ച കഴിയുന്നതോടെ ഗര്ഭപിണ്ഡത്തിനു ഉച്ച - നീച സ്ഥായിയിലുള്ള ശബ്ദങ്ങള് തിരിച്ചറിയാന് സാധിക്കുന്നു.

30 ആഴ്ചയാകുന്നതോടെ ശ്വസനചലനങ്ങള് കൂടുതല് സാധാരണമാകുകയും, ശരാശരി ഗര്ഭപിണ്ഡത്തിന്റെ 30 മുതല് 40 % വരെ സമയം വിനിയോഗിക്കുകയും ചെയ്യുന്നു.

ഗര്ഭകാലത്തിന്റെ അവസാന 4 മാസങ്ങളില് ഗര്ഭപിണ്ഡം സംയോജിത പ്രവര്ത്തനങ്ങളുടെയും അതിനു ശേഷമുള്ള വിശ്രമത്തിന്റെയും ഇടവേളകള് കാണിക്കുന്നു. ഈ പെരുമാറ്റ അവസ്ഥകള് കേന്ദ്രനാഡീവ്യവസ്ഥയുടെ എപ്പോഴും വര്ദ്ധിച്ചു വരുന്ന സങ്കീര്ണ്ണത വെളിവാക്കുന്നു.

Chapter 45   8 to 9 Months (32 to 36 Weeks): Alveoli Formation, Firm Grasp, Taste Preferences

ഏകദേശം 32 ആഴ്ചയാകുന്പോള് ശ്വാസകോശത്തിനകത്ത്, ശരിയായ അടുക്കറകള് അല്ലെങ്കില് എയര് "പോക്കറ്റ്" സെല്ലുകള് രൂപപ്പെടുന്നു. ഇവ രൂപപ്പെടുന്നത്ജനനത്തിനു ശേഷം 8 വര്ഷത്തോളം തുടരും.

35 ആഴ്ചയാകുന്പോള് ഗര്ഭപിണ്ഡത്തിനു ഗാഢമായ ഒരു ചുരുട്ടിയ മുഷ്ടി ഉണ്ടായിരിക്കും.

വിവിധ സംയുക്തങ്ങളോടുള്ള ഗര്ഭപിണ്ഡത്തിന്റെ പരിചയം ജനനത്തിനു ശേഷമുള്ള സ്വാദിനോടുള്ള മുന്ഗണനകളെ സ്വാധീനിക്കുന്നതായി കാണാറുണ്ട്. ഉദാഹരണമായി ഗര് ഭപിണ്ഡത്തിന്റെ മാതാവ്, ലൈക്കോറൈസിനു അതിന്റെ രുചി നല്കുന്ന അനിസ് എന്ന സംയുക്തം കഴിച്ചിട്ടുണ്ടെങ്കില് ജനനശേഷവും ശിശുക്കള് ക്ക് അനിസിനോട് ഒരു പ്രിയം കാണപ്പെടാറുണ്ട് ഗര്ഭാവസ്ഥയില് അനിസുമായി പഴകാത്ത നവജാതശിശുക്കള് അനിഷ്ടം കാണിക്കുന്നു.

Chapter 46   9 Months to Birth (36 Weeks through Birth)

എസ്ട്രജന് എന്ന ഹോര്മോണ് വലിയ അളവില് ഉത്പാദിപ്പിച്ച്, ഗര്ഭപിണ്ഡം പ്രസവത്തിനു തുടക്കം കുറിക്കുകയും, തുടരുന്നു ഗര്ഭപിണ്ഡം നവജാതശിശുവായിത്തീരുന്നതിനുള്ള യാത്ര ആരംഭിക്കുകയും ചെയ്യുന്നു.

ഗര്ഭാശയത്തിന്റെ ശക്തമായ സങ്കോജം എന്നപ്രസവത്തിന്റെ സവിശേഷത ശിശുവിന്റെ ജനനത്തിനു കാരണമാകുന്നു.

ബീജസങ്കലനത്തിനു ശേഷം, ജനനം വരെയും അതിനു ശേഷവുമുള്ള മാനുഷിക വികാസം ഒരു ഊര്ജ്ജ്വസ്വലമായ നിരന്തരമായ, സങ്കീര്ണ്ണപ്രക്രിയയാണു്. ഈ ആകര്ഷക പ്രക്രിയയെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള് ജീവിതത്തില് ഉടനീളമുള്ള ആരോഗ്യത്തില് ഗര്ഭാവസ്ഥയിലുള്ള വികാസത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു.

പ്രാരംഭദശയിലെ ഗര് ഭസ്ഥശിശുവിന്റെ വികാസത്തെക്കുറിച്ചുള്ള നമ്മളുടെ അറിവുകള് വര്ദ്ധിക്കുന്തോറും ജനനത്തിനു മുന് പും പിന്പുമുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കഴിവും വര്ദ്ധിപ്പിക്കുന്നു.