4 ആഴ്ചയ്ക്കും 5 ആഴ്ചയ്ക്കുമിടയ്ക്ക്
മസ്കിഷത്തിന്റെ ദ്രുതഗതിയിലുള്ള
വളര്ച്ച തുടരുകയും,
5 വ്യതിരിക്തഭാഗങ്ങളായി
വിഭജിക്കപ്പെടുകയും ചെയ്യുന്നു.
ഭ്രൂണത്തിന്റെ വലുപ്പത്തിന്റെ 1/3 ഭാഗവും
തല യാണു്.
കാലക്രമേണ മസ്കിഷത്തിലെ ഏറ്റവും വലിയ
ഭാഗമായിത്തീരുന്ന
സെറിബ്രല് അര്ദ്ധഗോളങ്ങള്
പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
സെറിബ്രല് അര്ദ്ധഗോളങ്ങള് ആത്യന്തികമായി
നിയന്ത്രിക്കുന്ന ശരീരധര്മ്മങ്ങളില്
ചിന്ത, അറിവു നേടുന്ന പ്രക്രിയ,
ഓര്മ്മ, സംസാരം, കാഴ്ച,
കേഴ്വി, സ്വമേധയാ ഉള്ള ചലനങ്ങള്,
പ്രശ്നപരിഹാരങ്ങള് ഇവ ഉള്പ്പെടുന്നു.